മാലിദ്വീപ് യാത്ര റദ്ദാക്കി നാഗാര്‍ജുന, ഇനി ലക്ഷദ്വീപിലേക്ക്; ‘മോദിയെക്കുറിച്ച് പറഞ്ഞത് ശരിയല്ല’

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര ഉപേക്ഷിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന.

എം.എം കീരവാണി, ചന്ദ്രബോസ് എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് നാഗാര്‍ജുന ഇക്കാര്യം പറഞ്ഞത്. ‘ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കും നാ സാമി രങ്ക എന്ന സിനിമയ്ക്കും വേണ്ടി കഴിഞ്ഞ 75 ദിവസമായി ഇടവേളയില്ലാതെ ജോലി ചെയ്യുകയായിരുന്നു ഞാന്‍. പക്ഷെ, ഇപ്പോള്‍ ഞാനെന്റെ മാലിദ്വീപ് യാത്ര വേണ്ടെന്നുവച്ചു. അടുത്ത ആഴ്ച ലക്ഷദ്വീപിലേക്ക് പോകുകയാണ്. പേടിച്ചിട്ടല്ല ഞാന്‍ യാത്ര ഉപേക്ഷിച്ചത്. അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരോഗ്യകരമല്ല. അത് ശരിയല്ല. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. 150കോടി ജനങ്ങളെ നയിക്കുന്ന ആളാണ്. എല്ലാ ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടായിരിക്കും.’

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തെത്തുടര്‍ന്ന് പ്രമുഖരുള്‍പ്പെടെ നിരവധിയാളുകള്‍ യാത്രകള്‍ റദ്ദാക്കിയിരുന്നു. മാലിദ്വീപിന് പകരം ലക്ഷദ്വീപിലേക്ക് യാത്രകള്‍ നടത്തണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top