‘ഒരു ജീവിതം അഞ്ച് ഭാര്യമാര്‍’; സുരാജിന്റെ ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ ഈ മാസം ഹോട്ട്‌സ്റ്റാറില്‍

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരീസാണ് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്. ഈ മാസം 19ാം തിയതി വെബ് സീരീസ് സ്ട്രീമിങ് ആരംഭിക്കും. ‘ഒരു ജീവിതം അഞ്ച് ഭാര്യമാര്‍’ എന്ന ടാഗ് ലൈനോടെയാണ് സീരീസ് എത്തുന്നത്. പേരില്ലൂര്‍ പ്രീമിയറിന് ശേഷം ഹോട്ട്‌സ്റ്റാര്‍ ഒരുക്കുന്ന ഒറിജിനല്‍ സീരീസാണിത്.

വിവാഹതട്ടിപ്പ് വീരനായ നാഗേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ശ്വേത മേനോന്‍, കനി കുസൃതി, ഗ്രേസ് ആന്റണി, ആല്‍ഫി പഞ്ഞിക്കാരന്‍, നിരഞ്ജന അനൂപ് എന്നിവരാണ് സീരീസിലെ നായികമാരായി എത്തുന്നത്. ഇവര്‍ക്ക് പുറമെ, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ജനാര്‍ദനന്‍, അമ്മു അഭിരാമി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിതിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ആക്ഷന്‍ ജോണറുകളില്‍ സിനിമയൊരുക്കിയിരുന്ന നിതിന്‍ രണ്‍ജി പണിക്കര്‍ കോമഡിയുടെ ട്രാക്കിലേക്ക് തിരിയുന്ന എന്ന പ്രത്യേകതയും സീരീസിനുണ്ട്. നിഖില്‍ എസ്. പ്രവീണ്‍ ആണ് സീരീസിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top