അടിയന്തരാവസ്ഥയില്‍ ഇന്ദിര ദുഖിച്ചിരുന്നുവെന്ന് ആത്മകഥയിൽ നജ്മ ഹെപ്തുള്ള; സോണിയ വിശ്വസിച്ചത് വളരെ കുറച്ച് ആളുകളെ മാത്രം

ഇന്ദിരാഗാന്ധിയുമായി വളരെ അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു നജ്മ ഹെപ്ത്തുള്ള. കോണ്‍ഗ്രസിന്റെ ഉന്നത നേതാവായിരിക്കെയാണ് പാര്‍ട്ടിയുമായി അകന്ന് അവര്‍ ബിജെപിയില്‍ എത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമൊക്കെയായിരുന്ന നജ്മയുടെ ‘ഇൻ പർസ്യൂട്ട് ഓഫ് ഡെമോക്രസി: ബിയോണ്ട് പാർട്ടി ലൈൻസ്’ ആത്മകഥ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. രൂപ പബ്ലിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

അടിയന്തരാവസ്ഥയെക്കുറിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ചർച്ച ചെയ്യാൻ എനിക്ക് അവസരം ലഭിച്ചില്ല, പക്ഷേ അവർ അതിൽ അഗാധമായി ഖേദിച്ചിരുന്നു എന്ന തോന്നലാണ് എനിക്കുണ്ടായത്. നജ്മ എഴുതുന്നു. “ഞാൻ പ്രധാനമന്ത്രിയായിരുന്നു, പക്ഷേ ഒരു രാജ്യം നടത്തിക്കൊണ്ട് പോകുന്നതിന്‍റെ സൂക്ഷ്മതകൾ എനിക്കറിയില്ലായിരുന്നു.” ഇന്ദിരയുടെ വാക്കുകള്‍ ഉദ്ധരിച്ച് നെജ്മ എഴുതുന്നു.

ആശ്രയിച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇന്ദിരയെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെക്കുറിച്ച് അവര്‍ തന്നോട് പറഞ്ഞിരുന്നു. സ്വന്തം തീരുമാനമെടുത്ത് നീങ്ങിയപ്പോള്‍ ഇന്ദിരയെ ഒരു പാഠം പഠിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. അധികമായി മറ്റുള്ളവരെ ആശ്രയിച്ചതാണ് ഇന്ദിരയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. എല്ലാ പ്രശ്നങ്ങളില്‍ നിന്നും മോചിതയായി അവര്‍ തിരിച്ചുവന്നു. പിന്നീട് ഇന്ദിര കര്‍ക്കശക്കാരിയും അധികാരം ഉപയോഗിക്കുന്നതില്‍ വിദഗ്ദയുമായി.

സോണിയ ഒരു പുതിയ കോണ്‍ഗ്രസ് സംസ്കാരം സൃഷ്ടിച്ചു. സോണിയ വളരെ കുറച്ച് ആളുകളെ മാത്രമേ വിശ്വസിച്ചുള്ളൂ. അവര്‍ തന്നെ ഒരിക്കലും വിശ്വസിച്ചില്ല. സീതാറാം കേസരിയിൽ നിന്ന് പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ സോണിയ തീരുമാനിച്ചപ്പോൾ പാർട്ടിക്കകത്ത് കാര്യമായ ആശങ്കയുണ്ടായിരുന്നു. താനും ഗുലാംനബി ആസാദുമാണ് സോണിയക്കായി നേതാക്കളുമായി സംസാരിച്ചത്.

കോണ്‍ഗ്രസുമായി അകന്നപ്പോള്‍ വാജ്പേയി ആണ് ബിജെപിയിലേക്ക് ക്ഷണിച്ചത്. വന്ന് ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരൂ എന്ന അടല്‍ജിയുടെ ക്ഷണം സ്വീകരിച്ചാണ് ബിജെപിയില്‍ എത്തിയത്. ഹിന്ദുത്വമാണ് ബിജെപിയുടെ അടിസ്ഥാനമെങ്കിലും പാർട്ടിയെ നിർവചിക്കുന്നത് അത് മാത്രമല്ല. ഹെജ്മ കുറിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top