മുംബൈ പോലിസ് ചമഞ്ഞ് കേരളത്തിൽ തട്ടിയത് കോടികൾ; തമിഴ്നാട് സ്വദേശിയെ പറ്റിച്ചപ്പോള്‍ കുടുങ്ങി

മുംബൈ പോലിസെന്ന വ്യാജേനെ കോടികൾ തട്ടിയെടുത്ത സംഘത്തിലെ നാലുപേർ പിടിയിൽ. മുഖ്യ പ്രതിയായ മലപ്പുറം സ്വദേശ് നൗഷാദിനായുള്ള തിരച്ചിൽ ഊർജിതമാക്കി. മലപ്പുറം സ്വദേശികളായ പി.എസ്.അമീർ (24), മുഹമ്മദ് നിഷാം (20), മുഹമ്മദ് അജ്മൽ (22), ഹസ്നുൽ മിജ്വാദ് (24) എന്നിവരെയാണ് കൊച്ചി ഇൻഫോപാർക്ക് പോലിസ് അറസ്റ്റ് ചെയ്തത്.

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും രണ്ടുകോടി രൂപയിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ഹെൻറി ജെസസിൻ്റെ കയ്യിൽ നിന്നും പണം തട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.

ഹെൻറിയുടെ ഫോണിൽ വിളിച്ച് മുംബൈ പോലിസാണ് എന്ന് വിശ്വസിപ്പിച്ചശേഷം 2,64,000 രൂപ കൈക്കലാക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയുടെ ഫോൺ നമ്പരിൽ നിന്നും നിയമവിരുദ്ധമായ സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയെന്നും അന്വേഷണത്തിൻ്റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകളിലുള്ള പണം മുഴുവൻ ആർബിഐക്ക് മുന്നിൽ ഹാജരാക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top