പ്രമോഷനിടെ ബാലയ്യ പിടിച്ചു തള്ളിയ സംഭവം; പ്രതികരണവുമായി അഞ്ജലി; ‘വളരെക്കാലമായി പരസ്പര സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്നവര്‍’
ഗാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിനിടെ നടന് നന്ദമുരി ബാലകൃഷ്ണ നടി അഞ്ജലിയെ വേദിയില്‍ നിന്ന് തള്ളിമാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാലയ്യയെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. ഇപ്പോഴിതാ സംഭവത്തിൽ അഞ്ജലി മൗനം വെടിഞ്ഞിരിക്കുന്നു. തങ്ങള്‍ വളരെക്കാലമായി സൗഹൃദം പങ്കിടുന്നവരും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരും ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഞ്ജലി കുറിച്ചത്.
“തന്റെ സാന്നിദ്ധ്യംകൊണ്ട് ഗാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിനെ മനോഹരമാക്കിയ ബാലകൃഷ്ണ ഗാരുവിന് ഞാന്‍ നന്ദി പറയുന്നു. ഞാനും ബാലകൃഷ്ണ ഗാരുവും പരസ്പര ബഹുമാനും കാത്തുസൂക്ഷിക്കുന്നവരും ദീര്‍ഘകാലമായി അടുത്ത സൗഹൃദം പങ്കിടുന്നവരുമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. വീണ്ടും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം,” എന്നാണ് അഞ്ജലി കുറിച്ചത്.
ചിത്രത്തിന്റെ പ്രമോഷന് പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ. വേദിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോയെടുക്കുന്ന സമയത്ത് മാറി നില്ക്കാന് പറഞ്ഞാണ് അഞ്ജലിയെ ബാലകൃഷ്ണ തള്ളി മാറ്റിയത്. നടന്റെ അപ്രതീക്ഷിതമായ പെരുമാറ്റം കണ്ട് വേദിയില്‍ ഉണ്ടായിരുന്നവര്‍ ഞെട്ടി. സംഭവ സമയത്ത് നടി നേഹ ഷെട്ടിയും അഞ്ജലിയുടെ അടുത്ത് നിന്നിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ബാലകൃഷ്ണയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നടന് മദ്യപിച്ചാണ് വേദിയിലെത്തിയതെന്നും വിമര്‍ശകള്‍ പറയുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here