സെലെന്‍സ്‌കിയുടെ തോളില്‍ കൈയ്യിട്ട് മോദിയുടെ സൗഹൃദപ്രകടനം; യുക്രെയ്ന്‍ സന്ദര്‍ശനം പുരോഗമിക്കുന്നു
റഷ്യയുമായുളള യുദ്ധം നടക്കുന്ന യുക്രെയ്‌നിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദ്യമായ സ്വീകരണം. പത്ത് മണിക്കൂര്‍ ട്രയിനില്‍ യാത്ര ചെയ്താണ് മോദി യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ എത്തിയത്. ഇന്ത്യാക്കാരടക്കം നിരവധിപേരാണ് മോദിയെ സ്വീകരിക്കാന്‍ ഇവിടെ എത്തിയിരുന്നത്.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുമായി തുടര്‍ന്ന് കൂടിക്കാഴ്ച നടത്തി. റഷ്യയുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കായുള്ള സ്മാരകത്തില്‍ ഇരു നേതാക്കളും ഒരുമിച്ചെത്തി ആദരം അര്‍പ്പിച്ചു. സെലെന്‍സ്‌കിയുടെ തോളില്‍ കൈയ്യിട്ട് ആശ്വസിപ്പിച്ചാണ് മോദി സ്മാരകം സന്ദര്‍ശിച്ചത്.
1991ല്‍ സ്വതന്ത്രമായ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാനം എത്തിക്കാന്‍ മോദിക്ക് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏഴ് മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമാണ് യുക്രെയ്‌നില്‍ നടത്തുന്നത്. പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. നേരത്തെ യുദ്ധത്തിനിടയില്‍ മോദി റഷ്യ സന്ദര്‍ശിച്ചതില്‍ യുക്രെയ്ന്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here