ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍; ക്ഷേത്ര ദര്‍ശനത്തിന് ശേഷം വിവേകാന്ദസ്മാരകത്തില്‍ ധ്യാനത്തില്‍ പ്രവേശിക്കും; കരയിലും കടലിലും കര്‍ശന സുരക്ഷ

തിരുവനന്തപരം : 45 മണിക്കൂര്‍ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി. വൈകുന്നേരം 4.25 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനമെത്തിയത്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രിയുടെ വിമാനമെത്തിയത്. അവിടെ നിന്നും ഹെലികോപ്റ്ററിലാണ് അദ്ദേഹം കന്യാകുമാരിയില്‍ എത്തിയത്. തമിഴ്‌നാട് സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയത്.

കന്യാകുമാരിയിലെ ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷമാകും മോദി ധ്യാനത്തിനായി വിവേകാനന്ദപ്പാറിയിലെ ധ്യാന മണ്ഡപത്തിലേക്ക് പോകുക. ബോട്ടിലാണ് ഈ യാത്ര. 45 മണിക്കൂര്‍ ഇവിടെ ധ്യാനത്തിലിരിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. മറ്റന്നാള്‍ ധ്യാനം പൂര്‍ത്തിയാക്കി തിരുവനന്തപുരം വിമാനത്താവളം വഴി ഡല്‍ഹിക്ക് മടങ്ങും.

ലോക്‌സഭി തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാള്‍ നടക്കാനിരിക്കെയാണ് മോദി ധ്യാനത്തിനായി എത്തിയിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷയാണ് കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്നത്. നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കരയിലും കടലിലുമായി സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top