നരേന്ദ്ര മോദി വ്രതത്തില്‍; ആയോധ്യ പ്രതിഷ്ഠാ ചടങ്ങിനായി ഒരുക്കം; എക്‌സില്‍ ശബ്ദസന്ദേശം

ഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വ്രതം ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് അയോധ്യയില്‍ ക്ഷേത്രമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത്. അതിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ എല്ലാ ഇന്ത്യാക്കാരുടേയും പ്രതിനിധിയാകാന്‍ കഴിയുന്നുവെന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് ദൈവം തന്നെയൊരു ഉപകരണമാക്കിയിരിക്കുകയാണ്. ഇത്രയും വികാരഭരിത നിമിഷം ജീവിതത്തില്‍ വേറെയുണ്ടായിട്ടില്ല. ഇപ്പോഴത്തെ മാനസികാവസ്ഥ വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയില്ലെന്നും മോദി പറയുന്നു.
ജനുവരി 22 വരെ വേദങ്ങളില്‍ പറയുന്നതു പോലെ വ്രതനിഷ്ഠയോടെ ദിവ്യബോധത്തെ ഉണര്‍ത്താനാണ് ശ്രമം. വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള തയാറെടുപ്പുകളിലാണ്. ഇതിന് എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനും വേണമെന്നും മോദി ആവശ്യപ്പെട്ടു.
ജനുവരി 22നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങുകള്‍ ബിജെപി രാഷ്ട്രീയമാക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള സംഘടനകള്‍ ക്ഷണം നിരസിച്ചിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം പുറത്തു വരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here