വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഗണേശ്വര്‍ ശാസ്ത്രിയുടെ സാന്നിധ്യം ശ്രദ്ധേയം; യോഗി ആദിത്യനാഥും ദളിത് നേതാക്കളും ഒപ്പം

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.40നാണ് മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ബ്രാഹ്‌മണ ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പമെത്തിയാണ് മോദി പത്രിക നല്‍കിയത്.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് നേതൃത്വം നല്‍കിയ ഗണേശ്വര്‍ ശാസ്ത്രിയും പ്രധാനമന്ത്രിക്കൊപ്പം പത്രിക സമര്‍പ്പണത്തിന് എത്തിയിരുന്നു. കൂടാതെ ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെയാണ് മോദി ഒപ്പം കൂട്ടിയത്. വാരാണസിയിലെ ദളിത് പിന്തുണ ഉറപ്പാക്കുകയാണ് മോദി ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക നല്‍കാന്‍ എത്തിയത്. പ്രധാന എന്‍ഡിഎ നേതാക്കളെല്ലാം വാരാണസിയില്‍ എത്തിയിട്ടുണ്ട്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇന്നലെ മണ്ഡലത്തിലെത്തിയ മോദി റോഡ് ഷോ നടത്തി. മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്രസിങ്ങുമുണ്ടായിരുന്നു. അഞ്ചു കിലോമീറ്റര്‍ റോഡ് ഷോയാണ് നടത്തിയത്.

2014ലാണ് മോദി ആദ്യമായി വാരാണസിയില്‍ മത്സരിക്കുന്നത്. വാരാണസി കൂടാതെ വഡോദരയിലും മത്സരിച്ച് വിജയിച്ച മോദി വാരാണസി നിലനിര്‍ത്തി. 2019ല്‍ വാരാണസിയില്‍ മാത്രം മത്സരിച്ച മോദി 674664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും വാരാണസിയില്‍ നിന്നുള്ള നേതാവുമായ അജയ് റായിയാണ് മോദിയുടെ എതിരാളി. ജൂണ്‍ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top