പാർലമെന്റ് സമ്മേളനം ഇന്നു മുതൽ; ഇടക്കാല ബജറ്റ് നാളെ

ഡൽഹി: രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മോദി സര്‍ക്കാരിന് മൂന്നാമൂഴം ലഭിക്കുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ശക്തമാണ്. പ്രതിപക്ഷ ഭിന്നതയാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. ഈ ഘട്ടത്തില്‍ തന്നെയാണ് പാർലമെന്റ് സമ്മേളനത്തിന് തുടക്കമാകുന്നത്.

രണ്ടാം മോദി സർക്കാരിലെ അവസാന പാർലമെന്റ് സമ്മേളനമാണ് ഇന്ന് നടക്കുന്നത്. ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ 11ന് അവതരിപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യും.

വരുന്ന തവണ അധികാരത്തില്‍ വരുന്ന സർക്കാരാണു പൂർണ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് ചർച്ചകൾക്കു സമാപനദിവസമായ ഫെബ്രുവരി 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. മുൻസമ്മേളനങ്ങളിലുണ്ടായതു പോലെ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള അപ്രതീക്ഷിത നിയമ നിർമാണങ്ങളുണ്ടായേക്കാമെന്നു പ്രതിപക്ഷം കരുതുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top