വിഎസിന് പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി, ജനങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച നേതാവെന്ന് മോദിയുടെ എക്‌സ് പോസ്റ്റ്

ദില്ലി : നൂറാം ജന്മമദിനം ആഘോഷിക്കുന്ന വി.എസ്.അച്യുതാന്ദന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യമാധ്യമമായ എക്‌സിലുടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന നേതാവാണ് വിഎസ്. അദ്ദേഹവുമായുള്ള ഇടപെടലുകള്‍ ഓര്‍ക്കുന്നു. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെയെന്ന് ആശംസിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിഎസ്, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ആശംസ കുറിപ്പ്.

നൂറാം ജന്മദിനത്തിന്റെ വിശേഷ അവസരത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്‍ജിക്ക് ആശംസകള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നു, പ്രത്യേകിച്ചും ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍. അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top