പറയുന്നത് മനസിലാക്കാൻ മോദിക്ക് വിവർത്തകൻ്റെ ആവശ്യമില്ല’; പ്രധാനമന്ത്രിയെ പുകഴ്ത്തി പുടിൻ

ഒരു വിവർത്തകൻ്റെ സഹായമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ പറയുന്നത് മനസിലാക്കാൻ കഴിയുന്നുവെന്ന് റഷ്യൻ പ്രസിഡൻറ് പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ. ഇത് ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിക്കായി കസാനിലെത്തിയതാണ് പ്രധാനമന്ത്രി. തൊട്ടുപിന്നാലെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെത്തി മണിക്കൂറുകൾക്കകമാണ് മോദി -പുടിൻ കൂടിക്കാഴ്ച നടന്നത്. മോദിയും പുടിനും ഉച്ചകോടിയുടെ വേദിക്കരികിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ആലിംഗനത്തോടെ പരസ്പരം അഭിവാദ്യം ചെയ്തശേഷമായിരുന്നു ചർച്ച. ഈ കൂടിക്കാഴ്ചക്കിടയിലാണ് മോദിയുമായുള്ള ആഴത്തിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം പുടിൻ നടത്തിയത്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുമെന്ന് ചർച്ചയിൽ പ്രധാനമന്ത്രി ആവർത്തിച്ചു. സമാധാനം പുനസ്ഥാപിക്കാൻ എല്ലാ സഹായത്തിനും ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പുടിനെ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണയാണ് മോദി റഷ്യയിൽ എത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈയിൽ ബ്രിക്സ് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോസ്കോയിൽ എത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here