മഹാകുംഭമേളയില്‍ മോദി ഷോ; ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം മഹാകുംഭമേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 10 മണിയോടെ മോദി പ്രയാഗ്‌രാജിലെത്തി. പ്രത്യേക ബോട്ടിലായിരുന്നു ത്രിവേണി സംഗമത്തിലേക്കുളള യാത്ര. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കുംഭമേളക്കെത്തിയ തീര്‍ത്ഥാടകരെ കൈവീശികാണിച്ചായിരുന്നു ബോട്ടിലെ യാത്ര.

തുടര്‍ന്ന് അദ്ദേഹം ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി. ട്രാക്ക് പാന്റും കാവി ജാക്കറ്റും ധരിച്ച് കയ്യില്‍ രുദ്രാക്ഷമാലയുമായാണ് മോദി സ്‌നാനം നടത്തിയത്. തുടര്‍ന്ന് പ്രത്യേക പൂജകളിലും പങ്കാളിയായി.

സന്യാസിമാരുമായും സംസാരിച്ച ശേഷമാണ് മോദി മടങ്ങിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്.

തിരഞ്ഞെടു് ദിവസം കതുംഭമേളയില്‍ ആകെ നിറഞ്ഞു നിന്നത് മോദി തന്നെയായിരുന്നു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മോദി ഈ ദിവസം തന്നെ തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തല്‍. ലോക്‌സഭി തിരഞ്ഞെടുപ്പ് സമയത്തെ കന്യാകുമാറിയിലെ ധ്യാനത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ കുംഭമേളയിലെ മോദി ഷോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top