മോദി നാളെ ഇറ്റലിയിലേക്ക്; ജി 7 ഉച്ചകോടിയെ അഭിസംബോധന ചെയ്യും; യാത്ര ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച്

മൂന്നാംവട്ടവും പ്രധാനമന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദിയുടെ ആദ്യ വിദേശയാത്ര ഇറ്റലിയിലേക്ക്. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ യാത്ര. നാളെ ഇറ്റലിയിലേക്ക് പോകുന്ന മോദി മറ്റാന്നാള്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്. ജി 7 നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകളും നിശ്ചയിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ജി 7ല്‍ അംഗങ്ങളായുള്ളത്. ജി 7 രാജ്യങ്ങളുടെ 50-ാം സമ്മേളനമാണ് നടക്കുന്നത്. ഇന്ത്യയെ കൂടാതെ അംഗങ്ങളല്ലാത്ത 15 രാജ്യങ്ങളുടെ പ്രതിനിധികളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയായ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു അന്താരാഷ്ട്ര ഉച്ചകോടിയെ അഭിസംബോധന ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ മോദിക്ക് ലഭിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top