മോദി ജനുവരിയിലെത്തും; പിന്നാലെ ഷായും നഡ്ഡയുമെത്തും; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് എന്‍ഡിഎ

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. ജനുവരി ആദ്യവാരം നടക്കുന്ന എന്‍ഡിഎയുടെ പരിപാടിയില്‍ പങ്കെടുക്കാനായാണ് മോദി എത്തുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡയും എന്‍.ഡി.എയുടെ വിവിധ പ്രചാരണ പരിപാടികള്‍ക്കായി കേരളത്തിലെത്തും.
ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍പേഴ്‌സണുമായ കെ. സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എന്‍ഡിഎ പ്രവര്‍ത്തകര്‍ ഇറങ്ങും. ജനുവരി അവസാനം എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും.
പി.സി.ജോർജിന്‍റെ ജനപക്ഷത്തെ എൻഡിഎയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. അപേക്ഷ ലഭിച്ചാല്‍ ചർച്ചചെയ്യും. ശിവസേന ഷിന്‍ഡെ വിഭാഗത്തെ കേരളത്തിലെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here