ജയിലിലുള്ള നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം കഴിക്കാം; ഉത്തരവിട്ട് കോടതി
October 19, 2023 5:52 AM

മുംബൈ: ആർതർ റോഡ് ജയിലിലുള്ള ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം നല്‍കുന്നതിന് പ്രത്യേക കോടതി അനുമതി നൽകി. കുടുംബത്തിന്റെ ഉത്തരവാദിത്തത്തിലാണ് കോടതി അനുമതി നല്‍കിയത്. ഇനി ദിവസവും ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം കഴിക്കാം. കാനറ ബാങ്കിൽനിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നരേഷ് ജയിലിലായത്.
ജുഡീഷ്യൽ കസ്റ്റഡിയിലായ ഗോയലിന്റെ ആരോഗ്യനില മോശമാണെന്നും അതിനാൽ വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിക്കുകയായിരുന്നു.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here