അണ്‍ഡോക്കിങ് വിജയകരം; ഭൂമിയിലേക്ക് പുറപ്പെട്ട് സുനിതയും കൂട്ടാളികളും; നാളെ പുലര്‍ച്ചെ എത്തും

ഒന്‍പതു മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസ് ഭൂമിയിലേക്ക് യാത്ര തിരിച്ചു. സുനിതയെ കൂടാതെ ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ നാല് യാത്രികരാണ് യാത്ര തിരിച്ചത്. ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് അണ്‍ഡോക്കിങ് നടപടികള്‍ തുടങ്ങിയത്. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകത്തിന്റെ ബന്ധം വേര്‍പ്പെടുത്തുന്നതാണ് അണ്‍ഡോക്കിങ്. ഇത് പൂര്‍ത്തിയാക്കിയതോടെ പേടകം ഭൂമിയിലേക്കുളള യാത്ര തിരിച്ചു.

പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയായ ഹാച്ചിങ് 10 മണിയോടെ തന്നെ വിജയകരമായി നാസ പൂര്‍ത്തിയാക്കിയിരുന്നു. നിലവിലെ കണക്ക് കൂട്ടലില്‍ നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ന് പേടകം ഭൂമിയില്‍ എത്തുമെന്നാണു നിഗമനം. ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയയിലൂടെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു ഡ്രാഗണ്‍ പേടകം പ്രവേശിക്കും. പുലര്‍ച്ചെ 3.30ന് പേടകം ഭൂമിയില്‍ ഇറങ്ങുമെന്നാണു പ്രതീക്ഷ. പാരഷൂട്ടുകള്‍ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റ്‌ലാന്റിക് സമുദ്രത്തിലേ മെക്‌സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പതിക്കുക. 2024 ജൂണ്‍ 5ന് ആണ് സുനിതയും ബുച്ച് വില്‍മോറും നിലയത്തിലെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here