കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഡല്‍ഹിയിലെ മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടു; എഎപി സഖ്യത്തില്‍ പ്രതിഷേധിച്ച് രാജി
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ രണ്ട് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ രാജിവച്ചു. നീരജ് ബസോയ, നസീബ് സിങ്, എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. അഴിമതി പാര്‍ട്ടിയായ എഎപിയുമായുള്ള സഖ്യത്തിന്‍റെ പേരില്‍ വോട്ടര്‍മാരില്‍ നിന്നും അപമാനം സഹിക്കാന്‍ കഴിയില്ലെന്നാണ് രാജിക്കത്തില്‍ പറയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ രാജിവെയ്ക്കാന്‍ സാധ്യതയുണ്ടെനാണ് വിലയിരുത്തല്‍.
എഎപി ഒരു അഴിമതി പാര്‍ട്ടിയാണ്. പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലാണ്. വോട്ട് ചോദിക്കാന്‍ ചെല്ലുമ്പോള്‍ എന്തുകൊണ്ട് അഴിമതി പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു എന്ന ചോദ്യങ്ങള്‍ ഉയരുകയാണ്. ഇത് നേരിടാന്‍ കഴിയാത്തതിനാലാണ് രാജിയെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എഎപി- കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായ അതൃപ്തിയുടെ പാശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദർ സിംഗ് ലവ്‍ലി സ്ഥാനം രാജിവച്ചിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും എഎപിക്കും ഇത് കനത്ത തിരിച്ചടിയാണ്. മെയ് 25നാണ് ഡല്‍ഹിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തുടര്‍ച്ചയായുള്ള രാജി പ്രചാരണ പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here