അപൂര്‍വ നേട്ടത്തിനരികെ മമ്മൂട്ടി; ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെ അവാര്‍ഡ് നിര്‍ണയത്തില്‍ ആകാംക്ഷ. മമ്മൂട്ടിക്ക് ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ഒരുമിച്ച് ലഭിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ദേശീയ-സംസ്ഥാന തലങ്ങളില്‍ മമ്മൂട്ടി ഫൈനല്‍ റൗണ്ടിലെത്തിയിട്ടുണ്ട്.
മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിക്ക് മുന്നിലുള്ളത് കന്നഡ താരം റിഷഭ് ഷെട്ടിയാണ്. കാന്താര സിനിമയിലെ അഭിനയമാണ് റിഷഭിനെ ശ്രദ്ധേയനാക്കിയത്. ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്തതും അദ്ദേഹം തന്നെയാണ്. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടി മുന്നിലെത്തിയത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇന്ന് തന്നെയാണ് പ്രഖ്യാപിക്കുന്നത്. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും കണ്ണൂർ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷൻ

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here