ജമ്മു കശ്മീരിൽ സർക്കാരുണ്ടാക്കാൻ പുതുവഴി; കോൺഗ്രസിനെ തള്ളി നാഷണൽ കോൺഫറൻസ്
ജമ്മു കശ്മീർ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരമുറപ്പിച്ച നാഷണൽ കോൺഫറൻസിൻ്റെ നിയുക്ത എംഎൽഎമാരുടെ നിർണായക യോഗം ഇന്ന്. പാർലമെൻ്ററി പാർട്ടി നേതാവിനെയും ഇന്ന് പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ അടുത്തയാഴ്ച ഉണ്ടാകാനാണ് സാധ്യത.
കോൺഗ്രസും – നാഷണൽ കോൺഫറൻസും നേതൃത്വം നൽകിയ ഇൻഡ്യ സഖ്യമാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. 90 അംഗ നിയമസഭയിൽ 49 സീറ്റ് മുന്നണി സ്വന്തമാക്കി. ബിജെപി 29 ഇടത്ത് ഒതുങ്ങി. 42 സീറ്റുകൾ നേടിയ എൻസിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഘടകകക്ഷികളായ കോൺഗ്രസ് 6 ഉം സിപിഎം ഒരു സീറ്റും സ്വന്തമാക്കി.
വിജയിച്ചാൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം കോൺഗ്രസ് നേരത്തെ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ആവശ്യം എൻസി നേതൃത്വം തള്ളിയെന്നാണ് റിപ്പോർട്ട്. നിലവിൽ ഉപമുഖ്യമന്ത്രി സ്ഥാനം നിലവിൽ നൽകാനാവില്ലന്നാണ് നാഷണൽ കോൺഫറൻസസിൻ്റെ നിലപാട്.
പകരം നാല് മന്ത്രിമാരെ നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും എൻസി അവഗണിച്ചു. രണ്ട് മന്ത്രിസ്ഥാനവും ക്യാബിനറ്റ് പദവിയുള്ള പാർലമെൻ്റ് സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് നാഷണൽ കോൺഫറൻസ് അറിയിച്ചിരിക്കുന്നത്.
ഏഴ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇവർ നാഷണൽ കോൺഫറൻസിന് പിന്തുണയറിയിച്ചതോടെ കോൺഗ്രസിൻ്റെ പിന്തുണയില്ലെങ്കിലും മന്ത്രിസഭ രൂപീകരിക്കാമെന്ന സാഹചര്യവും നിലവിലുണ്ട്. ഇതാണ് കോൺഗ്രസിൻ്റെ ആവശ്യങ്ങൾക്ക് തിരിച്ചടിയായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- indian national congress
- Jammu & Kashmir
- Jammu and Kashmir
- jammu and kashmir assembly election
- jammu and kashmir elections
- Jammu and Kashmir Legislative Assembly
- Jammu and Kashmir polls
- jammu kashmir
- jammu kashmir assembly elections
- JAMMU KASHMIR ASSEMBLY ELECTIONS 2024
- Jammu Kashmir polls
- national conferencce
- National Conference
- national conference party
- National Conference-Congress alliance