ഒടുവിൽ അതുറപ്പിച്ച് നാഷണൽ കോൺഫറൻസ്; കോൺഗ്രസ് ഇല്ലെങ്കിലും ജമ്മു കശ്മീർ ഭരിക്കും

ജമ്മു കശ്മീരില്‍ കോൺഗ്രസ് പിന്തുണയില്ലാതെ ഭരിക്കാൻ കഴിയുന്ന അവസ്ഥ രൂപപ്പെടുത്തി നാഷണൽ കോൺഫറൻസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏഴു സ്വതന്ത്രരിൽ നാലു പേരുടെ പിന്തുണ ഉറപ്പിച്ചാണ് എൻസി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കിയത്. സഖ്യകക്ഷിയായ ഉപമുഖ്യന്ത്രി അല്ലെങ്കിൽ നാല് മന്ത്രിമാർ എന്ന കക്ഷിയായ കോൺഗ്രസ് ഉയർത്തിയ ആവശ്യത്തെ നാഷണൽ കോൺഫറൻസ് തള്ളിയിരുന്നു. സ്വതന്ത്രൻമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാണ് ഇപ്പോൾ സ്ഥീരികരണമുണ്ടായിരുന്നു.

പ്യാരേ ലാൽ ശർമ്മ, സതീഷ് ശർമ്മ, ചൗധരി മുഹമ്മദ് അക്രം, ഡോ.രാമേശ്വർ സിങ് തുടങ്ങിയവരാണ് ഒമർ അബ്ദുള്ള നതൃത്വം നൽകുന്ന എൻസിക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ നാഷണൽ കോൺഫറൻസിന് ഇപ്പോൾ 46 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ഇതിൽ ലഫറ്റനന്റ് ഗവർണർ നാമനിർദേശം ചെയ്യുന്ന അഞ്ച് പേർ ഉൾപ്പെടുന്നില്ല. ഇതോടെ കോൺഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ നാഷണൽ കോൺഫറൻസിന് ജമ്മുകശ്മീർ ഭരിക്കാനാവും.

ALSO READ: ജമ്മു കശ്മീരിൽ സർക്കാരുണ്ടാക്കാൻ പുതുവഴി; കോൺഗ്രസിനെ തള്ളി നാഷണൽ കോൺഫറൻസ്

നിയമസഭ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിന് 42 സീറ്റാണ് ലഭിച്ചിരുന്നത്. കോൺഗ്രസ് ആറ് സീറ്റിൽ വിജയിച്ചിരുന്നു. കോൺഗ്രസ് പിന്തുണയോടെ സർക്കാർ ഉണ്ടാക്കാമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ഇരുപാർട്ടികളും സഖ്യമായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലപ്രഖ്യാപനത്തിന് ശേഷം വിലപേശൽ തന്ത്രങ്ങളുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഉപമുഖ്യമന്തി പദവും കൂടുതൽ മന്ത്രി സ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു.

90 അംഗ നിയമസഭയിൽ ബിജെപി 29 സീറ്റുകളാണ് നേടിയത്. മൂന്ന് സ്വതന്ത്ര്യരുടെ പിന്തുണ കൂടി പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ നിയമസഭയിലെ പ്രതിപക്ഷ അംഗബലം 32 ആയി ഉയരും. സ്വതന്ത്ര പിന്തുണയോടെ ഭരണം ഉറപ്പിച്ച കോൺഗ്രസ് സർക്കാരിൽ ചേർന്നാൽ രണ്ട് ക്യാബിനറ്റ് മന്ത്രിമാരെയും സ്പീക്കർ പദവിയും നൽകാമെന്നാണ് എൻസി അറിയിച്ചിരിക്കുന്നത്. ഇതിനോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top