ജമ്മു കശ്മീരിൽ സഖ്യമില്ല; നാഷണൽ കോൺഫറൻസ് ഒറ്റക്ക് മത്സരിക്കും, ഇന്ത്യ മുന്നണിക്ക് തിരിച്ചടി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങി നാഷണൽ കോൺഫറൻസ്. പാർട്ടി അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയാണ് തീരുമാനം അറിയിച്ചത്. തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്നും ഇതിൽ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം ഇന്ത്യ മുന്നണിക്ക് തിരിച്ചടിയാകും.
ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജനം വൈകുന്നതിനാലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. എന്നാൽ മുന്നണിയിൽ തുടരുമെന്ന് ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം മുന്നണിയിൽ ചർച്ചകൾ നടന്നു വരികയാണെന്നും പിഡിപിയും നാഷണൽ കോൺഫറൻസും ഇപ്പോഴും ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here