പുരസ്കാര തിളക്കത്തിൽ മലയാള സിനിമ
August 24, 2023 6:46 PM

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി മലയാള സിനിമ. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം. മികച്ച മലയാള സിനിമയായി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീറിന്റെ നായാട്ട് കരസ്ഥമാക്കി. മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറഞ്ഞ റോക്കട്രിയാണ് മികച്ച ചലച്ചിത്രം. മികച്ച നവാഗത സംവിധായകനായി വിഷ്ണു മോഹനെ തിരഞ്ഞെടുത്തു. മേപ്പടിയാനാണ് ചിത്രം. പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആവാസവ്യൂഹം നേടി.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത കണ്ടിട്ടുണ്ടോ തിരഞ്ഞെടുക്കപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here