ദേശീയ സിനിമ അവാർഡുകൾ ഇന്ന്
ന്യൂഡൽഹി. കഴിഞ്ഞ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മലയാളത്തിൽ നിന്ന് നായാട്ട്, മേപ്പടിയാൻ, മിന്നൽ മുരളി, ഹോം, ആവാസ വ്യൂഹം തുടങ്ങി അഞ്ച് ചിത്രങ്ങൾ അവാർഡ് പട്ടികയിൽ ഉണ്ടെന്നാണ് വിവരം. അഞ്ചു മണിക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ അവാർഡുകൾ പ്രഖ്യാപിക്കും.
ജോജു ജോർജും, ഇന്ദ്രൻസും മികച്ച നടനുള്ള സാധ്യത പട്ടികയിൽ ഉണ്ട്. നായാട്ടിലും ഹോമിലും ഇരുവരും നടത്തിയ പ്രകടനമാണ് കമ്മിറ്റിയുടെ മുൻപിൽ ഉള്ളത്. മികച്ച നടിക്കുള്ള മത്സരത്തിൽ നിമിഷാ വിജയനും മുന്നിലുണ്ട്.
ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ‘റോക്കട്രി:ദ നമ്പി എഫക്റ്റ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ മാധവനും സാധ്യതാ പട്ടികയിലുണ്ട്.
ഓസ്ക്കാർ ജേതാവ് എം എം കീരവാണിക്ക് മികച്ച സംഗീത സംവിധാന ത്തിനുള്ള സാധ്യതയുണ്ട്. രാജമൗലി സംവിധാനം ചെയ്ത ആർ ആർ എന്ന ചിത്രത്തിലെ നാട്ട് നാട്ട് എന്ന ഗാനത്തിനാണ് ഓസ്കാർ കിട്ടിയത്.
മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ ഗംഗുഭായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും തലെെവിയിലൂടെ കങ്കണ റണൗട്ടും നായാട്ടിലെ നിമിഷ വിജയനും സാധ്യത കൽപ്പിക്കുന്നുണ്ട്. പ്രശസ്ത നിർമ്മാതാവ് ജി. സുരേഷ് കുമാർ ജൂറി അംഗമാണ്. ഇത് വരെ 75 മലയാള ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here