നവകേരള ബസിന്റെ ആദ്യ ബംഗളൂരു സര്‍വീസിന് വന്‍ഡിമാന്റ്; ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു; ആദ്യ യാത്ര ഞായറാഴ്ച
കോഴിക്കോട് : മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം മുഴുന്‍ സഞ്ചരിച്ച നവകേരള ബസിന്റെ ആദ്യ ബംഗളൂരു സര്‍വീസിന് മികച്ച പ്രതികരണം. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ നടത്തുന്ന ആദ്യ സര്‍വീസിന്റെ ടിക്കറ്റ് ബുക്കിങ് ബുധനാഴ്ചയാണ് ആരംഭിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു.
ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. 26 പുഷ് ബാക്ക് സീറ്റുകളാണ് ബസിലുള്ളത്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്. ശുചിമുറി സൗകര്യം ബസിന്റെ പ്രധാന പ്രത്യേകതയാണ്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി.
എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35 ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here