നവകേരള ബസില്‍ കയറാന്‍ ആളില്ല; സര്‍വീസ് മുടങ്ങി

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള യാത്രയ്ക്കായി വാങ്ങിയ ബസിന്റെ ബെംഗളൂരു സര്‍വ്വീസില്‍ ആളില്ല. കോഴിക്കോട് നിന്നാണ് കെഎസ്ആർടിസി സര്‍വീസ് നടത്തിയത്. എന്നാല്‍ യാത്രക്കാരില്ലാത്തതിനാല്‍ രണ്ട് ദിവസമായി ബസ് ഒതുക്കിയിട്ടിരിക്കുകയാണ്. ചൊവാഴ്ച മുതലാണ് സര്‍വീസ് നിര്‍ത്തിയത്. 5പേര്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഇത്രയും യാത്രക്കാരുമായി സര്‍വീസ് നടത്തിയാല്‍ നഷ്ടം വലുതാകുമെന്ന കാരണം പറഞ്ഞാണ് സര്‍വീസ് നിര്‍ത്തിയത്.

ഞായറാഴ്ച നടത്തിയ സര്‍വീസിന് 55000 രൂപ വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ചുരുങ്ങിയ യാത്രക്കാര്‍ മാത്രമേ സീറ്റ് ബുക്ക് ചെയ്തുള്ളൂ. സര്‍വീസിനിടെ യാത്രക്കാരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ഇതോടെ വരുമാനം 14000 ആയി കുറഞ്ഞു. ഇതോടെയാണ് മതിയായ യാത്രക്കാരില്ലെങ്കില്‍ സര്‍വീസ് വേണ്ടെന്ന് തീരുമാനിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ സീറ്റ് ബുക്ക് ചെയ്തിട്ടുള്ളതിനാല്‍ സര്‍വീസുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.

ബസ് സര്‍വീസ് തുടങ്ങിയശേഷം യാത്രക്കാര്‍ ഇത്രയും കുറയുന്നത് ആദ്യമാണ്. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് തുടങ്ങിയത്. 26 പുഷ് ബാക്ക് സീറ്റുകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് കയറുന്നതിനായി ഹൈഡ്രോളിക് ലിഫ്റ്റ്, ശുചിമുറി, വാഷ്‌ബേസിന്‍, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഉയര്‍ന്ന നിരക്കാണ് യാത്രക്കാരുടെ എണ്ണം കുറച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top