നവകേരള സദസ് ഇന്ന് സമാപിക്കും; കരിങ്കൊടി പ്രതിഷേധം തുടരുന്നു
January 2, 2024 7:00 AM

കൊച്ചി : വിവാദങ്ങളും പ്രതിഷേധ കൊടുങ്കാറ്റുകളുമുണ്ടാക്കിയ നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക.
കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച മണ്ഡലങ്ങളിലാണ് നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങൾ നടക്കുന്നത്.
തൃക്കാക്കര, പിറവം മണ്ഡലങ്ങളിലായാണ് ഇന്നലത്തെ നവകേരള സദസ് നടന്നത്. പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇന്നലെയും പാലാരിവട്ടത്ത് പ്രതിഷേധമുണ്ടാകുകയും പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here