‘ഹൈക്കോടതി അവർക്ക് തോന്നുന്നത് പറയും’; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ ആവശ്യപ്പെട്ടുള്ള ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നടത്തിയ രൂക്ഷപരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മറിയക്കുട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിട്ടില്ല. ഹൈക്കോടതി അവർക്കു തോന്നുന്നതു പറയും. അതിൽ നടപ്പാക്കാൻ കഴിയുന്നതു സർക്കാർ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

മന്ത്രി സജി ചെറിയാനും മറിയക്കുട്ടിക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായമുള്ളതുകൊണ്ടു മറ്റൊന്നും പറയുന്നില്ല.’ വിഴിഞ്ഞത്ത് നവകേരള സദസിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top