ക്ഷേത്ര മൈതാനത്ത് നവകേരള സദസ് വേണ്ട; ദേവസ്വം ബോര്‍ഡ് അനുമതി ഹൈക്കോടതി റദ്ദാക്കി
കൊല്ലം: ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്തരുതെന്ന് ഹൈക്കോടതി. കുന്നത്തൂര്‍ മണ്ഡലം നവകേരള സദസാണ് ക്ഷേത്ര മൈതാനത്ത് നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നത്. ഇതാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ്സുമാരായ അനില്‍.ക.നരേന്ദ്രന്‍, ജി.ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് ഉത്തരവ്.
ഡിസംബര്‍ 18നാണ് കുന്നത്തൂര്‍ മണ്ഡലത്തിലെ പരിപാടി. ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങളെ നവകേരള സദസിന്റെ പരിപാടികള്‍ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ വാദം അംഗീകരിച്ച കോടതി നവകേരള സദസിന്റെ പന്തല്‍ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നതെന്നും നിരീക്ഷിച്ചു. ഹിന്ദു ഐക്യവേദി ഭാരവാഹികളാണ് ഹര്‍ജി നല്‍കിയത്. ദേവസ്വം ബോര്‍ഡ് സ്കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. എന്നാല്‍ ക്ഷേത്രത്തോട് ചേര്‍ന്നാണ് സ്കൂളും മൈതാനവുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ മണ്ഡല ചിറപ്പ് നവംബര്‍ മുതല്‍ ജനുവരി വരെയാണ് നടക്കുന്നത്. നവകേരള സദസ് നടക്കുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു മതസ്ഥാപന നിയമം അനുസരിച്ച് ക്ഷേത്ര പരിപാടികള്‍ക്കല്ലാതെ ദേവസ്വംവക മൈതാനം ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഹര്‍ജിക്കാരുടെ ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here