‘നവകേരള സേവനം’; പൊലീസുകാർക്ക് അംഗീകാരം നൽകാൻ എഡിജിപിയുടെ നിർദേശം

നവകേരള സദസുമായി ബന്ധപ്പെട്ടു ക്രമസമാധാന രംഗത്ത് സ്തുത്യർഹ പ്രവർത്തനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ തീരുമാനം. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട മേലുദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. നവകേരള യാത്രക്കിടെ കേരത്തിലങ്ങളമിങ്ങോളം കനത്ത പോലീസ് വിന്യാസമായിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പലയിടത്തും സംഘർഷങ്ങൾ ഉണ്ടായെങ്കിലും ഒന്നും പരിധിവിടാതെ കൈകാര്യം ചെയ്യാൻ കഴിഞ്ഞുവെന്നാണ് പോലീസ് ഉന്നത നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് റോഡിലിറങ്ങി കഷ്ടപ്പെട്ട പോലീസുകാരെ അംഗീകരിക്കാനുള്ള തീരുമാനം. ക്രമസമാധാന പാലനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സിവിൽ പോലീസ് ഓഫീസർ മുതൽ ഐ ജി വരെയുള്ളവരെ എ ഡി ജി പി എം ആർ അജിത് കുമാർ അഭിനന്ദിച്ചു.പ്രശസ്ത സേവനത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് ഡിഐജി, ഐജി,എഡിജിപി എന്നിവർ ആരെങ്കിലും പാ രിതോഷികം നൽകേണ്ടതുണ്ടെങ്കിൽ അക്കാര്യം അതതു മേലധികാരികൾ അറിയിക്കണമെന്നും എഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top