റഷ്യന്‍ പ്രതിപക്ഷ നേതാവ് അന്തരിച്ചു; പുടിന്റെ കടുത്ത വിമര്‍ശകനായ അലക്സി നവല്‍നിയുടെ അന്ത്യം ജയിലില്‍

മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി (47) ജയിലിൽ വച്ച് മരിച്ചു. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനായിരുന്നു നവൽനി. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം.

ആർക്ടിക് പ്രിസൺ കോളനിയിലായിരുന്നു ജയിൽ വാസം. “ഒരു നടത്തത്തിനിടെ അദ്ദേഹത്തിന് അസുഖം അനുഭവപ്പെട്ടു. ഉടൻ തന്നെ ബോധം നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തു.”ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു.

ശാരീരിക പ്രശ്നങ്ങള്‍ കാരണം മുന്‍പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റഷ്യയില്‍ പുടിനെതിരെയുള്ള പ്രക്ഷോഭത്തെ ആളിക്കത്തിച്ചത് നവല്‍നിയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്‌ കേസുകളില്‍ കുടുങ്ങി അദ്ദേഹം ജയിലിലായത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് നവല്‍നിയുടെ അന്ത്യവാര്‍ത്ത പുറത്തെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top