നാളെ പൊതുഅവധി; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്
October 10, 2024 1:19 PM
നവരാത്രി പൂജവെപ്പ് പ്രമാണിച്ച് നാളെ പൊതുഅവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മഹാനവമി ആയതിനാല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവിറങ്ങിയത്.
നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു സര്‍ക്കാര്‍ അവധി നല്‍കിയിരുന്നത്. പൊതുഅവധി വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. നാളെ ബാങ്കുകള്‍ക്കും അവധിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here