നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട; ഭാര്യ മഞ്ജുഷയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കണ്ണൂര്‍ ഡിഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രത്യേകാനേഷ്വണ സംഘം അന്വേഷണ പുരോഗതി സമയാസമയങ്ങളില്‍ ഹര്‍ജിക്കാരെ അറിയിക്കണം. എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ഡിജിപിക്കു സമര്‍പ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണ് എന്ന് സംശയംമുള്ളതായും കുടുംബം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പ്രത്യേകാന്വേഷണ സംഘം വിശദമായി പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റ് 15നാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് നടന്ന യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മരണം സംഭവിച്ചത്.
സംസ്ഥാന സര്‍ക്കാരും സിബിഐ അന്വേഷണത്തെ എതിര്‍ത്തിരുന്നു. പ്രത്യേക സംഘം കേസ് നല്ല രീതിയില്‍ അന്വേഷിക്കുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here