ദിവ്യയുടെ ജാമ്യം റദ്ദാക്കാന്‍ നവീന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മഞ്ജുഷയുടെ അപേക്ഷ

സിപിഎം നേതാവ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ നവീന്‍ ബാബുവിന്റെ കുടുംബം. ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ വീഴ്ചകളും കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയുമാണെന്നാണ് കുടുംബത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താനാണ് കുടുംബത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ അപ്പീലിന് കാത്തു നില്‍ക്കാതെ സ്വന്തം നിലയില്‍ നീക്കം നടത്തുന്നത്.

നവീന്റം മരണവുമായി ബന്ധപ്പെട്ട് സംഭവങ്ങളിലെ പോലീസ് അന്വേഷണത്തിലും കുടുംബത്തിന് തൃപ്തിയില്ല. പ്രത്യേക സംഘം കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നാണ് കുടുംബം വിലയിരുത്തുന്നത്. ഇക്കാര്യംകോടതിയെ ബോധ്യപ്പെടുത്താനാണ് കുടുംബത്തിന്റെ നീക്കം. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിക്കാനും സാധ്യതയുണ്ട്.

കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ സര്‍ക്കാരിന് അപേക്ഷ നല്‍കി. വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥ ഇല്ലെന്നാണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കളക്ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top