കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ച് സംസാരിച്ചത് ഇന്നലത്തെ യാത്രയയപ്പ് ചടങ്ങില്‍

കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബു മരിച്ച നിലയിൽ. പള്ളിക്കുന്നിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എഡിഎം ആയി ഇന്ന് ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം.
ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാരോപിച്ച് നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു ആരോപണം. ക്ഷണിക്കാത്ത ചടങ്ങിലാണ് ദിവ്യ എത്തിയത്. അപമാനിച്ച് സംസാരിച്ചു. ആരോപണം ഉന്നയിച്ച ശേഷം ദിവ്യ വേദി വിടുകയും ചെയ്തിരുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്.
നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്നാണ് ദിവ്യ പറഞ്ഞത്. നവീൻ കുമാറിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here