ഒടുവിൽ അതും സംഭവിച്ചു… ചരിത്രനേട്ടം സ്ഥിരീകരിച്ച് നേവി; കടലിനടിയിൽ നിന്നും ആണവ മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ
നേവി അടുത്തിടെ കമ്മിഷൻ ചെയ്ത ഐഎൻഎസ് അരിഘട്ട് ആണവ അന്തർവാഹിനിയിൽ നടന്ന പുതിയ ആണവ മിസൈൽ പരീക്ഷണത്തിന് സ്ഥിരീകരണം. 3500 കി.മീ ദൂരപരിധിയുള്ള മിസൈൽ പരീക്ഷച്ചതായിട്ടാണ് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി മാധ്യമങ്ങളെ ആറിയിച്ചത്.
കെ-4 മിസൈൽ എന്ന ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ നടത്തിയ ഈ ചരിത്ര മിസൈൽ പരീക്ഷണം വലിയ വാർത്തയായതിന് പിന്നാലെയാണ് സ്ഥിരീകരണം. കെ-4ൻ്റെ ആദ്യ പരീക്ഷണമാണ് ഐഎൻഎസ് അരിഘട്ടിൽ നടന്നത്.
Also Read: ചൈനയെ തടുക്കാന്‍ അമേരിക്കൻ പ്രിഡേറ്റർ ഡ്രോൺ; വിലകൂടും മുമ്പ് വാങ്ങാൻ ഇന്ത്യ
ഇതോടെ കരയിൽ നിന്നും ആകാശത്തു നിന്നും കടലിനടിയിൽ നിന്നും ആണവ മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യയും മാറി. രാജ്യത്തിൻ്റെ നാവിക ശക്തി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 62 കപ്പലുകളും ഒരു അന്തർവാഹിനിയും നിലവിൽ നിർമ്മാണത്തിലാണെന്നും അഡ്മിറൽ ത്രിപാഠി അറിയിച്ചു.
ALSO READ: ‘ശത്രുക്കളെ നശിപ്പിക്കുന്നവൻ’; അരിഘട്ട് ചൈനക്കുള്ള താക്കീതോ?രണ്ട് ആണവ അന്തർവാഹിനികൾ പണിപ്പുരയില്‍
ബംഗാൾ ഉൾക്കടലിൽ നടന്ന പരീക്ഷണത്തെപ്പറ്റി വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ത്യ ഇതുവരെ അത് സ്ഥിരീകരിച്ചിരുന്നില്ല. ഇന്തോ-പസഫിക് സമുദ്ര മേഖലയിൽ ചൈന പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ ഈ പരീക്ഷണത്തിന് വലിയ പ്രധാന്യമാണുള്ളത്. ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിധാമാൻ 2025ൽ കമ്മിഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും ഇന്തോ-പസഫിക് മേഖലയിൽ രാജ്യത്തിന് കരുത്ത് പകരും
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here