നവ്യ നായര്‍ ധരിച്ച ബനാറസി സാരികള്‍ ഇനി നിങ്ങളുടെ അലമാരയില്‍! 2500 മുതല്‍ 5000 രൂപവരെ വില; പുതിയ സംരംഭത്തിനൊരുങ്ങി താരം

ഒരിടവേളയ്ക്ക് ശേഷം സജീവ സാന്നിധ്യമായ നടിയാണ് നവ്യ നായര്‍. തിരിച്ചുവന്നശേഷം താരത്തിന്‍റെ സ്റ്റൈലിലും വസ്ത്രധാരണത്തിലും വന്ന മാറ്റം ഏറെ ശ്രദ്ധേയമായിരുന്നു. മോഡേണ്‍ ലുക്കില്‍ താരത്തെ കണ്ടിട്ടുണ്ടെങ്കിലും പല വേദികളിലും സാരിയുടുത്ത് എത്തുന്ന നവ്യയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെ.

എന്നാല്‍ ഇപ്പോള്‍ താന്‍ ഉപയോഗിച്ച വിലപിടിപ്പുള്ള സാരികള്‍ ആരാധകര്‍ക്ക് വില്‍ക്കാന്‍ തയാറായിരിക്കുകയാണ് നവ്യ. ഒരിക്കൽ ഉടുത്തതോ ഇതുവരെ ധരിക്കാൻ സാധിക്കാത്തതോ ആയ സാരികളാണ് ‘പ്രീ-ലവ്ഡ് ബൈ നവ്യ നായര്‍’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വില്‍ക്കുന്നത്.
നിലവില്‍ ആറ് സാരികളാണ് വിൽപ്പനയ്ക്ക് വന്നിട്ടുള്ളത്.
വസ്ത്രങ്ങളിൽ നാലെണ്ണം കാഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനൻ സാരികളും. 2,500 രൂപയാണ് ലിനൻ സാരികളുടെ വില. കാഞ്ചീപുരം സാരികൾക്ക് 4,000 മുതല്‍ 4,500 രൂപയാണ് വില. ബ്ലൗസ് കൂടി ചേർന്നാൽ വില അൽപ്പം കൂടും. ആദ്യം വരുന്നവർക്കാകും പരിഗണന എന്ന് അറിയിച്ചിട്ടുണ്ട്. സാരികൾക്ക് ഷിപ്പിംഗ് ചാർജും ഈടാക്കും. പ്രദര്‍ശിപ്പിച്ച സാരികളില്‍ നവ്യ ഉടുത്തതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

സാരി വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ നേരിട്ട് പ്രീ-ലവ്ഡ് അക്കൗണ്ടില്‍ മെസേജ് അയച്ചാല്‍ മതിയാകും. മലയാള സിനിമാതാരങ്ങളില്‍ പലരും പലതരം സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സ്വന്തം വസ്ത്രങ്ങള്‍ വില്‍ക്കുന്നത് ഒരുപക്ഷെ ആദ്യമായിരിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here