ഉയിരിനും ഉലകിനും ഓണസദ്യ ഒരുക്കി നയൻസ്

തെന്നിന്ത്യയിലെ സൂപ്പർ താരമായ നയൻ താരയ്ക്ക് ഈ ഓണം അടിച്ചു പൊളിയുടെ മാത്രമല്ല, ഒപ്പം മക്കളോടൊത്ത് ആദ്യ ഓണം ആഘോഷിക്കുന്നതിൻ്റെ ത്രില്ലിലുമാണ്. മക്കളായ ഉയിരിനും ഉലകിനും ഭർത്താവ് വിഘ്നേശ് ശിവയ്ക്കുമൊപ്പം ഓണ സദ്യ കഴിക്കുന്നതിൻ്റെ ചിത്രങ്ങൾ ഇൻസ്റ്റാ ഗ്രാമിൽ പങ്ക് വെച്ചിരുന്നു.

നാടൻ തനിമയിൽ മക്കളെ ഒരുക്കി,ഇരുവരും നാടൻ വേഷത്തിൽ മടിയിലിരുത്തി ചുംബിച്ചാണ് വാഴയിലയിൽ നിലത്തിരുന്ന് ഓണസദ്യ ഉണ്ടത്ത്.
“ഉയിരിനും ഉലക്കിനും ഒത്ത് ആദ്യത്തെ ഓണം ആണെന്നും, ഇവിടെ ഓണം നേരത്തെ തുടങ്ങിയെന്നും എല്ലാവർക്കും ഓണാശംസകൾ എന്നും ആണ്” വിഘ്നേശ് ശിവ പങ്കുവച്ച ചിത്രത്തിന്റെ അടികുറിപ്പ്.

ഉയിരിനും ഉലക്കിനും സ്വകാര്യത ഒരുക്കാൻ ശ്രദ്ധിക്കുന്ന മാതാപിതാക്കൾ മക്കളുടെ ഫോട്ടോകൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ ഇടാറില്ല. ഇപ്പോൾ പങ്കുവച്ച ഫോട്ടോയിലും മക്കൾ തിരിഞ്ഞിരുന്ന് സദ്യ ഉണ്ണുന്നതാണ്.
നയൻതാരയും ആരാധകർക്ക് ഓണാശംസകൾ നേർന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top