നയൻസിന് 39; പിറന്നാൾ ആഘോഷമാക്കി വിഘ്‌നേഷും ആരാധകരും

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയ്ക്ക് ഇന്ന് 39-ാം പിറന്നാൾ. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ നയന്‍താരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ജന്മദിനാശംസ പങ്കുവെച്ചത് നയന്‍സിന്‍റെ ജീവിതപങ്കാളിയും സംവിധായകനും ഗാനരചയിതാവുമായ വിഘ്‌നേഷ് ശിവനാണ്. ‘എന്‍റെ ഉയിരിനും ഉലകിനും ജന്മദിനാശംസകള്‍’ എന്ന് എഴുതിയ കേക്ക് മുറിച്ച് ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ വിഘ്‌നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ആരാധകരുടെ നയൻസ്. ഡയാന മറിയം കുര്യൻ എന്ന നയൻ‌താര അഭിനയ ജീവിതം തുടങ്ങുന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയാണ്. തമിഴ്, മലയാളം ഭാഷയ്ക്ക് പുറമേ ഹിന്ദി, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ആരാധകരുള്ള താരമാണ് നയൻസ്. 60 ഓളം ചിത്രങ്ങളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ പ്രൈവറ്റ് ജെറ്റുള്ള സെലിബ്രിറ്റിയാണ് നയൻതാര.

കൈ നിറയെ സിനിമകൾ ഉള്ള താരത്തിന് വിവാദങ്ങളും ഒട്ടും കുറവല്ല. ആദ്യ കാമുകനും നടനുമായ ചിമ്പുവിനൊപ്പമുള്ള ചുംബന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത് നയൻതാരയുടെ പ്രതിച്ഛായയെ സ്വാധീനിച്ചിരുന്നു. പിന്നീടാണ് പ്രഭു ദേവയുമായുള്ള ബന്ധം. പ്രഭു ദേവയുടെ ആദ്യ ഭാര്യ റംലത്ത് രംഗത്തുവന്നതും വലിയ ചർച്ചയ്ക്ക് ഇടവച്ച സംഭവങ്ങളായിരുന്നു.

കഴിഞ്ഞ വർഷമാണ് സംവിധായകനും ഗാനരചയിതാവുമായ വിഘ്‌നേഷ് ശിവനെ നയൻ‌താര വിവാഹം കഴിക്കുന്നത്. 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. സറോഗസിയിലൂടെ ഉയിർ, ഉലക് എന്ന ഇരട്ട ആൺകുട്ടികൾ ഇവർക്കുണ്ട്. കുഞ്ഞുങ്ങൾ ഒത്തുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top