നയൻതാരയുടെ ‘കരിങ്കാളി…’ രങ്കണ്ണന്റെ ട്രെന്‍ഡ് പിടിച്ച് ലേഡി സൂപ്പർസ്റ്റാർ
ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡായ ഗാനമാണ് ‘കരിങ്കാളിയല്ലേ…’. നടി ഗ്രേസ് ആന്റണിയാണ് ഈ ചുവടുപിടിച്ച് ആദ്യം റീല്‍സുമായി എത്തിയ സിനിമ താരം. പിന്നീട് ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധിപേര്‍ റീലുകള്‍ പോസ്റ്റ് ചെയ്തു. ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേറ്റെടുത്തു. ഇപ്പോഴിതാ നടി നയന്‍താരയും ‘കരിങ്കാളി’ റീലുമായി എത്തിയിരിക്കുന്നു.
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്റെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പാക്കറ്റ് കൈയ്യില്‍ വെച്ചുകൊണ്ടാണ് റീല്‍സ് ചെയ്തിരിക്കുന്നത്. രങ്കണ്ണന്റെ ക്രൂരഭാവത്തിനു പകരം നയന്‍താരയുടെ സങ്കട ഭാവവും സന്തോഷ ഭാവവുമാണ് റീലിലുള്ളത്. നയന്‍സ് റീല്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ കമന്‌റുമായി നിരവധി പേരെത്തി. നയന്‍താരയുടെ ഭാവങ്ങള്‍ സ്‌ക്രീന്‍ഷോട്ടെടുത്ത് പോസ്റ്റ് ചെയ്യുന്നവരും ധാരാളമാണ്.
ഏതാനും നാളുകള്‍ക്ക് മുമ്പാണ് നയന്‍താര ‘9സ്’ എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡ് അവതരിപ്പിച്ചത്. ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങളാണ് 9സ് എന്ന ബ്രാന്‍ഡ് വഴി താരം വിപണിയിലേക്കെത്തിക്കുന്നത്. ഇതിന് ശേഷം പുതിയ ഉത്പന്നമായ ഫെമി9 കൂടി അവതരിപ്പിച്ചു. സംരംഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോ. ഗോമതിയുമായി ചേര്‍ന്നാണ് താരം ഈ ബ്രാന്‍ഡ് ആരംഭിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here