‘ആവേശം’ കൊണ്ട് നയന്‍താര; ഫാഫ മാസ്, നസ്രിയയെക്കുറിച്ചോര്‍ത്ത് അഭിമാനം; വാണിജ്യ സിനിമകള്‍ക്ക് ജിത്തു പുതിയ മാനങ്ങള്‍ വരച്ചെന്ന് സൂപ്പര്‍ സ്റ്റാര്‍

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍ ചിത്രം കണ്ട് അണിയറപ്രവര്‍ത്തകരെ അഭിന്ദിക്കുകയാണ്. ആ ലിസ്റ്റില്‍ ഏറ്റവും പുതിയ പേര് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടേതാണ്. ദശാബ്ദത്തിന്റെ വിജയം എന്നാണ് നയന്‍താര ആവേശത്തെ വിശേഷിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നയന്‍താരയുടെ പ്രതികരണം. താരത്തിന് നന്ദി പറഞ്ഞ് ചിത്രത്തിന്റെ സഹനിര്‍മാതാവായ നസ്രിയ നസീമും എത്തി.

‘ജിത്തു മാധവന്റെ തിരക്കഥ, ഭാവിയില്‍ വരുന്ന കമേഴ്‌സ്യല്‍ സിനിമകള്‍ക്ക് പുതിയ മാനങ്ങള്‍ വരച്ചിട്ടിരിക്കുകയാണ്. ഫാഫ, ദ് സൂപ്പര്‍സ്റ്റാര്‍. എന്തൊരു പ്രകടനമായിരുന്നു. മാസ്. ഫഹദിന്റെ ഓരോ രംഗങ്ങളിലെയും അസാധാരണമായ പ്രകടനം നന്നായി ആസ്വദിച്ചു. നസ്രിയ, നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു,’ കൂടെ സുഷിന്‍ ശ്യാമിന്റെ സംഗീതത്തെയും സമീര്‍ താഹിറിന്റെ ഫ്രെയ്മുകളെയും നയന്‍താര അഭിനന്ദിച്ചു. റോഷന്‍ ഷാനവാസ്, മിഥുന്‍ ജയ്ശങ്കര്‍, ഹിപ്സ്റ്റര്‍, തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കും താരം കയ്യടിച്ചു. നയന്‍താരയുടെ വാക്കുകള്‍ക്ക് ‘മാഡം, നന്ദി. ലവ് യൂ,’ എന്നായിരുന്നു നസ്രിയയുടെ മറുപടി.

നയന്‍താരയുടെ ജീവിത പങ്കാളിയും തമിഴ് സിനിമാ നിര്‍മാതാവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ആവേശത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. ഇരുവരും നേരത്തേ പ്രേമലു കണ്ട ശേഷവും ചിത്രത്തെ അഭിന്ദിച്ച് രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top