കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപവീതം നഷ്ടപരിഹാരം; എംബസികള്‍ മുഖേന കുവൈത്ത് സര്‍ക്കാര്‍ തുക വിതരണം ചെയ്യും
കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നൽകാൻ കുവൈത്ത് സർക്കാർ. ഈ തുക അതത് എംബസികൾ വഴിയാകും വിതരണംചെയ്യുക. പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ കുവൈത്ത് അമീർ ശൈഖ് മിഷേൽ അൽ അഹമ്മദ് സംഭവദിവസംതന്നെ ഉത്തരവിട്ടിരുന്നു. എന്നാൽ, തുക എത്രയാണെന്ന് അറിയിച്ചിരുന്നില്ല. 25 മലയാളികൾ ഉൾപ്പെടെ 49 പേർക്കാണ് തീപിടിത്തത്തിൽ ജീവൻ നഷ്ടമായത്.
കുവൈത്തില്‍ മലയാളി വ്യവസായി കെ.ജി.എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ തൊഴിലാളി ക്യാപില്‍ ജൂണ്‍ 12 ന് പ്രാദേശിക സമയം പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. മംഗഫ് ബ്ലോക്ക് നാലിൽ ആണ് തീപിടിച്ചത്. വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. താഴത്തെ നിലയിൽ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here