വ്യാജ എന്‍സിസി ക്യാംപില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവനേതാവ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു

തമിഴ്‌നാട് കൃഷ്ണഗിരിയില്‍ 13 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. വ്യാജ എന്‍സിസി ക്യാംപ് നടത്തി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പരിശീലകന്‍ ശിവരാമനാണ് ആത്മഹത്യ ചെയ്തത്. എലിവിഷം കഴിച്ചനിലയില്‍ ഇയാളെ സേലത്തെ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മരിച്ചു. നേരത്തെ പോലീസില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കാല്‍ ഒടിഞ്ഞിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് ഇയാള്‍ രണ്ടുപ്രാവശ്യം എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് കൃഷ്ണഗിരി ജില്ലാ എസ്പി പി. തങ്കദുരൈ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ അവശനിലയിലായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാര്‍ക്കൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനികളെയാണ് ശിവരാമനും സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ഉള്‍പ്പെടെ പീഡിപ്പിച്ചത്. കേസില്‍ 11 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ശിവരാമന്റെ നേതൃത്വത്തില്‍ ഈ മാസം 5 മുതല്‍ 9 വരെയാണ് ക്യാംപ് സംഘടിപ്പിച്ചത്. 41 വിദ്യാര്‍ഥികളാണു പങ്കെടുത്തത്. ഇതില്‍ 17 പെണ്‍കുട്ടികളുണ്ടായിരുന്നു. ക്യാംപിനിടയില്‍ ശിവരാമന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ആദ്യം പീഡിപ്പിച്ചത്. പീഡനത്തെക്കുറിച്ച് വിദ്യാര്‍ഥിനി പ്രിന്‍സിപ്പല്‍ സതീഷ് കുമാറിനോടു പരാതിപ്പെട്ടെങ്കിലും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. ക്യാംപ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ശാരീരികാസ്വാസ്ഥ്യം നേരിട്ടതോടെ കുട്ടി അമ്മയോടു വിവരം പറയുകയായിരുന്നു. ഇതോടെ പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് പീഡനത്തിന് ഇരയായ 12 വിദ്യാര്‍ഥിനികള്‍ കൂടി പൊലീസിനെ സമീപിച്ചു.

നാം തമിഴര്‍ പാര്‍ട്ടി യുവജന വിഭാഗം നേതാവായിരുന്നു ശിവരാമന്‍. അതിനിടെ ശിവരാമന്റെ അച്ഛന്‍ അശോക് കുമാറും വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി കാവേരി പട്ടണത്ത് സ്‌കൂട്ടര്‍ മറിഞ്ഞുള്ള അപകടത്തിലാണ് മരിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top