ഷിന്‍ഡേ ഇടഞ്ഞുതന്നെ; മഹായുതിയില്‍ അസ്വസ്ഥത; തന്ത്രപരമായ നീക്കവുമായി അജിത്‌ പവാര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് ആദ്യമായല്ലെന്ന് എന്‍സിപി അധ്യക്ഷന്‍ അജിത് പവാര്‍. താമസിയാതെ തന്നെ മഹായുതി സര്‍ക്കാര്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

“മഹാരാഷ്ട്ര മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കും. മഹായുതി സഖ്യകക്ഷികള്‍ക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ലഭിക്കും. ഡല്‍ഹി ചര്‍ച്ചയില്‍ ഇതാണ് തീരുമാനം.” – അജിത്‌ പവാര്‍ പറഞ്ഞു. ശിവസേന ഇടഞ്ഞുനില്‍ക്കുന്ന സമയത്ത് ബിജെപിയുമായി കൂടുതല്‍ അടുക്കുകയാണ് എന്‍സിപി. അജിത്തിന്റെ പ്രസ്താവന ഇതിന്റെ ഉദാഹരണമാണ്.

ശിവസേന ഷിന്‍ഡേ വിഭാഗം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് അജിത്തിന്റെ പ്രതികരണം. മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി ഇല്ലെങ്കില്‍ ആഭ്യന്തരം വേണമെന്നാണ് ഷിന്‍ഡേയുടെ ആവശ്യം. ചര്‍ച്ചകളില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് അദ്ദേഹം ശാരീരികാസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്. ഇന്നു ചര്‍ച്ച പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഷിന്‍ഡേ എത്തിയില്ല.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 132 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. വലിയ കക്ഷി ബിജെപിയാണ്‌. ശിവസേന 57 സീറ്റുകളിലും എന്‍സിപി 41 സീറ്റുകളിലും വിജയം നേടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top