‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചന നടത്തി അട്ടിമറിച്ചു’; യഥാർത്ഥ ജനവിധിയല്ലിതെന്ന് ശിവസേന

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഗൂഡാലോചന നടത്തി അട്ടിമറിച്ചെന്ന ആരോപണവുമായി ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം). ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം സംസ്ഥാനത്ത് വൻ വിജയത്തിലേക്ക് നീങ്ങുകയാണെന്ന ഫല സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ആരോപണം. പുറത്തു വരുന്ന ഫലം യഥാർത്ഥ ജനവിധിയായി അംഗീകരിക്കുന്നില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിൻ്റെ പ്രതികരണം. എന്തോ ഇടപ്പെടൽ നടന്നതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മഹാരാഷ്ട്രയിൽ ബിജെപിയുടെ ‘മഹായുതി’; ജാർഖണ്ഡിൽ കോൺഗ്രസിൻ്റെ ‘ഇൻഡ്യ’; ആദ്യ ഫലസൂചനകൾ

തിരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി പണമൊഴുക്കി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡയെ പിന്തുണയ്ക്കുന്ന എല്ലാ എംഎൽഎമാരും എങ്ങനെ വിജയിക്കും. മഹാരാഷ്ട്ര മൊത്തം എതിരായ അജിത് പവാറിന് എങ്ങനെയാണ് വിജയിക്കാൻ കഴിയുകയെന്നും റാവത്ത് ചോദിച്ചു. എൻസിപി നേതാവിൻ്റെ അവകാശവാദത്തിന് എതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സർക്കാർ വരുമ്പോൾ മഹാരാഷ്ട്ര കൂടുതൽ പുരോഗമിക്കുമെന്നാണ് ബിജെപി നേതാവ് പ്രവീൺ ദാരേക്കറിൻ്റെ പ്രതികരണം. ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: മഹാരാഷ്ട്ര ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നവര്‍!! കോൺഗ്രസ്-ബിജെപി മുന്നണികളുടെ സാധ്യത ഇവരുടെ കയ്യില്‍…

മഹാരാഷ്ട്രയിൽ നിലവിൽ 222 സീറ്റുകളിലാണ് ബിജെപി സഖ്യം ലീഡ് ചെയ്യുന്നത്. 50 സീറ്റുകളിൽ മാതമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി (എംവിഎ) മുന്നേറുന്നത്. കോപ്രി-പച്ച്‌പഖാഡി നിയമസഭാ സീറ്റിൽ മഹായുതി സഖ്യസ്ഥാനാർത്ഥി മുഖ്യമന്ത്രി എകനാഥ് ഷിൻഡെ 4,053 വോട്ടുകൾക്ക് മുന്നേറുകയാണ്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്ന് 2,246 വോട്ടിന്റു മുന്നിട്ടു നിൽക്കുകയാണ്. ബിജെപി സഖ്യകക്ഷിയായ ശിവസേനയുടെ അജിത് പവാർ ബാരാമതി സീറ്റിൽ 3,759 വോട്ടിനും മുന്നേറുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top