മന്ത്രിസ്ഥാനത്ത് നിന്നും ശശീന്ദ്രന്‍ മാറിയേക്കും; തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ; തീരുമാനം എന്‍സിപിയുടേതെന്ന് മുഖ്യമന്ത്രിയും

എൻസിപി മന്ത്രിയായ എ.കെ.ശശീന്ദ്രന്‍ മാറിയേക്കും. ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎല്‍എ തോമസ്.കെ.തോമസിനെ മന്ത്രിയാക്കാനുള്ള നീക്കമാണ് എന്‍സിപിയില്‍ നടക്കുന്നത്. പാര്‍ട്ടി തീരുമാനം സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം എന്‍സിപിയുടെ ആഭ്യന്തര കാര്യമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതോടെ ശശീന്ദ്രന്‍ മാറാനുള്ള സാധ്യതയാണ് തെളിയുന്നത്.

മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും എന്നാണ് ശശീന്ദ്രന്‍ ഭീഷണി മുഴക്കിയത്. എന്നാല്‍ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കം പാര്‍ട്ടിയില്‍ ശക്തമാണ്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ തോമസിനുണ്ട്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ തനിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നെന്നാണ് തോമസ്‌ ആദ്യം മുതല്‍ പറയുന്നത്. എന്നാല്‍ ശശീന്ദ്രന്‍ വിഭാഗം ഇത് തള്ളിയിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കേന്ദ്രമാക്കി ഇരുപക്ഷവും നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.

രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ പിണറായി മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വന്നിരുന്നു. ഇടതുമുന്നണി മുന്‍തീരുമാനപ്രകാരം ഗതാഗത മന്ത്രി ആന്റണി രാജു മാറി കേരള കോണ്‍ഗ്രസ് (ബി)യുടെ കെ.ബി.ഗണേഷ് കുമാര്‍ വന്നു. ഐഎന്‍എല്‍ മന്ത്രിയായ അഹമ്മദ് ദേവർകോവിൽ മാറി കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയായി. ഇതെല്ലാം ചെറുപാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം മന്ത്രിസ്ഥാനം എന്ന മുന്‍ തീരുമാനം അനുസരിച്ചായിരുന്നു. ഇതേ ആവശ്യമാണ് എന്‍സിപിയില്‍ തോമസ്‌.കെ.തോമസും ഉയര്‍ത്തുന്നത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top