തോമസ് കെ തോമസ് നിഷ്‌കളങ്കനെന്ന് എന്‍സിപി; 100 കോടി കോഴ ആരോപണം ആന്റണി രാജുവിന്റെ ഗൂഢാലോചന
രണ്ട് എല്‍ഡിഎഫ് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് എത്തിക്കാന്‍ തോമസ് കെ തോമസ് 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി എന്‍സിപിയുടെ അന്വേഷണ കമ്മിഷന്‍. തോമസ് കെ തോമസ് ഈ ആരോപണതത്തില്‍ നിഷ്‌കളങ്കനാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡണ്ട് പിസി ചാക്കോക്ക് കൈമാറി.
ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് തോമസ് കെ തോമസ് കമ്മിഷന് നല്‍കിയ മൊഴി. കുട്ടനാട് സീറ്റിന്റെ പേരില്‍ തന്നോടുള്ള വിരോധവും ചൂണ്ടികാട്ടി. കോഴ ആരോപണം തളളിയുള്ള മൊഴിയാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും നല്‍കിയത്. കോഴ ആരോപണം ശരിവച്ച ആന്റണി രാജു എന്‍സിപി കമ്മിഷനുമായി സഹകരിക്കാന്‍ തയാറായതുമില്ല. ഇതോടെയാണ് ആരോപണത്തെ പൂര്‍ണ്ണമായും തള്ളി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
പിഎം സുരേഷ് ബാബു. കെആര്‍ രാജന്‍, ലതികാ സുഭാഷ്, ജോബ് കാട്ടൂര്‍ എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. തോമസ് കെ തോമസിനെ മന്ത്രിയാക്കമമെന്ന് എന്‍സിപി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോഴ ആരോപണം ഉയര്‍ന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി മന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെടാനാണ് എന്‍സിപിയുടെ തീരുമാനം. പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിനെ എന്‍സിപിയുലെ ശശീന്ദ്രന്‍ പക്ഷം അംഗീകരിച്ചിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here