എംഎല്‍എമാര്‍ക്ക് 100 കോടി കോഴ ആരോപണം അന്വേഷിക്കാന്‍ എന്‍സിപി; നാലംഗ കമ്മിഷനെ നിയമിച്ചു

അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ടു എംഎല്‍എമാര്‍ക്ക് തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം അന്വേഷിക്കാന്‍ എന്‍സിപി. എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ് നാലംഗ കമ്മിഷന്‍ അന്വേഷിക്കുക. പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആര്‍. രാജന്‍, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷനായ പിസി ചാക്കോ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കുന്നതിനിടെയാണ് തോമസ് കെ. തോമസിന് നേരെ ഗുരുതര ആരോപണം ഉയര്‍ന്നത്. കോഴ് വാഗ്ദാനം ചെയ്തതായി ആന്റണി രാജു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്‍ ഇക്കാര്യം നിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ.തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിന് വിശദീകരണമായാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ എംഎല്‍എമാരുടെ ലോബിയില്‍ വച്ച് കോഴ് വാഗ്ദാനം ചെയ്‌തെന്നാണ് ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇക്കാര്യം തോമസ് കെ തോമസ് നിഷേധിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top