പാലക്കാട് ഭാരത് അരി വിതരണത്തിന് ബിജെപി സ്ഥാനാർത്ഥിയുടെ ചിത്രം ഉപയോഗിച്ചതില്‍ പ്രതിഷേധം; ജില്ലാ കളക്ടർക്ക് പരാതി നൽകി സിപിഎം

പാലക്കാട്: ഭാരത് അരി വിതരണ പോസ്റ്ററിൽ എന്‍ഡിഎ സ്ഥാനാർത്ഥിയുടെ ഫോട്ടോവച്ചതില്‍ പ്രതിഷേധവുമായി സിപിഎം. കൊടുമ്പ് ജംഗ്ഷനിൽ നടത്തിയ അരിവിതരണ പോസ്റ്ററില്‍ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെയാണ് സിപിഎം പ്രതിഷേധവുമായി രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് സ്ഥാനാർത്ഥിയുടെ ഫോട്ടോ ഉപയോഗിച്ച് അരി വിതരണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് സിപിഎം ജില്ലാ കളക്ടർക്ക് പരാതി നൽകി. ‘പാലക്കാട് കൊടുമ്പ് ജംഗ്ഷനിൽ രാവിലെ 9 മണിക്ക് ഭാരത് അരി വിതരണം ചെയ്യും, എല്ലാവരും എത്തിച്ചേരണം’- എന്നായിരുന്നു പോസ്റ്ററിലെ വാചകം. വിതരണം തുടങ്ങിയ സമയത്ത് സിപിഎം പ്രവർത്തകർ സ്ഥലത്തെത്തി അരി നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് വിതരണം നടന്നില്ല.

ഭാരത് റൈസ് പദ്ധതി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതിയാണെന്നും അതിനെ പാലക്കാട് ബിജെപി വോട്ടാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നുമാണ് സിപിഎം ആരോപണം. അതേസമയം പാവപ്പെട്ടവര്‍ക്കുള്ള അരിവിതരണം നടത്താൻ മാത്രമാണ് ശ്രമിച്ചതെന്നും ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും ബിജെപിയും പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top