എൻഡിഎ സർക്കാർ 25 കോടി ആളുകളുടെ ദാരിദ്ര്യം മാറ്റി; ആക്രി വിറ്റുവരെ കേന്ദ്രം പണമുണ്ടാക്കി; അഴിമതിയെ ഉൻമൂലനം ചെയ്തെന്നും പ്രധാനമന്ത്രി
ഇന്ത്യയിലെ 25 കോടി പൗരൻമാരെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ച് മെച്ചപ്പെട്ട ജീവിത സ്വാഹചര്യം ഒരുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു മോദി യുടെ അവകാശവാദം. രാഷ്ട്രപതിയുടെ നയപ്രസംഗം ജനങ്ങളെ പ്രചോദിപ്പിച്ചെന്നും മോദി പറഞ്ഞു.
പണ്ട് ഇത്ര ലക്ഷം കോടി രൂപയുടെ അഴിമതി എന്ന് പത്രങ്ങളുടെ തലക്കെട്ടുകൾ വരുമായിരുന്നു. എന്നാൽ കഴിഞ്ഞ പത്തുവർഷമായി രാജ്യത്ത് അഴിമതിയില്ല. അഴിമതി ഇല്ലാതാക്കി രാഷ്ട്ര നിർമ്മാണം നടത്തുകയാണ് ഈ സർക്കാർ ചെയ്തത്. പത്തു വർഷം കൊണ്ട് ആദായ നികുതി പരിധി കുറച്ചു, മധ്യവർഗത്തിന് ഉപയോഗപ്രദമായ രീതിയിൽ ബജറ്റ് വർദ്ധിപ്പിക്കാൻ ശ്രമിച്ചു. മൂന്നാം തവണയും തിരഞ്ഞെടുത്ത് ഈ ദൗത്യം ഏൽപ്പിച്ചതിന് ജനങ്ങളോട് നരേന്ദ്രമോദി നന്ദി പറഞ്ഞു. ചിലർ ആദിവാസികൾക്കായി സംസാരിക്കുക മാത്രമേ ചെയ്യൂ. എന്നാൽ എൻഡിഎ സർക്കാർ ആദിവാസികൾക്കായി പ്രത്യേക മന്ത്രാലയം തന്നെ കൊണ്ടുവന്നുവെന്നും മോദി അവകാശപ്പെട്ടു.
ജനങ്ങൾക്ക് മുന്നിൽ ഒരു ചോദ്യം ഉന്നയിക്കുന്നു. ഈ വിഷയത്തിൽ ജനങ്ങൾ ചിന്തിക്കുകയും ചർച്ച നടത്തുകയും വേണം.ഈ കാലം വരെ സഭയിൽ ഒരു കുടുംബത്തിൽ നിന്നും മൂന്ന് അംഗങ്ങൾ ഉണ്ടായിട്ടുണ്ടോ? ചിലരുടെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മോദി പറഞ്ഞു. പ്രതിപക്ഷത്തിന് നേരെയും പ്രധാനമന്ത്രി കടുത്ത വിമര്‍ശനം ഉയര്‍ത്തി. ചിലർ ജക്കൂസി ബാത്ത് ടബ്ബിലും സ്റ്റൈലിഷ് ഷവറിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്‍ഡിഎ എല്ലാ വീടുകളിലും വെള്ളമെത്തിക്കാൻ ശ്രമിക്കുന്നു. പാവപ്പെട്ടവരുടെ വീടുകളിൽ ഫോട്ടോഷൂട്ട് നടത്തി സംതൃപ്തി കണ്ടെത്തുന്നവർക്ക് പാവപ്പെട്ടവരുടെ പ്രഭാഷണം ബോറടിക്കുമെന്നും രാഹുൽഗാന്ധിക്കുള്ള മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടന പോക്കറ്റിൽ കൊണ്ട് നടക്കുന്നവർക്ക് അറിയില്ല നിങ്ങളുടെ സർക്കാർ മുസ്ലിം വനിതകളെ ദുരിതത്തിൽ ജീവിക്കാൻ വീട്ടിരുന്നത്.മുത്തലാക്ക് അവസാനിപ്പിച്ചത് ബിജെപിയായ്. ‘മിസ്റ്റർ ക്ലീൻ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത് പിന്നീട് ഒരു ഫാഷനായി. അദ്ദേഹത്തിന്റെ കാലത്ത് ഡൽഹിയിൽ നിന്ന് ഒരു രൂപ അയച്ചാൽ പതിനഞ്ച് പൈസ മാത്രമേ താഴെ തട്ടിലേക് എത്തുകയുള്ളൂ എന്ന് പരസ്യമായി പറഞ്ഞിരുന്നു.അന്ന് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒരേ പാർട്ടിയാണ് ഭരിച്ചിരുന്നിരുന്നതെന്നും മോദി പരിഹസിച്ചു.
എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയശേഷം ജനങ്ങളുടെ പണം നേരിട്ട് കൈമാറാൻ ആരംഭിച്ചു. 40 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് നേരിട്ട് വിതരണം ചെയ്തു. പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. 12 കോടി കുടുംബങ്ങൾക്ക് ജലം നൽകി. ചില്ലു കൊട്ടാരം പണിയാൻ അല്ല പണം ഉപയോഗിക്കുന്നത്. മൂന്നുലക്ഷം കോടി രൂപ തെറ്റായ കൈകളിലൂടെ പോകുന്നതിൽ നിന്നും രക്ഷിച്ചു.സർക്കാർ ഓഫീസുകളിലെ ആക്രി വിറ്റതിൽ നിന്നും 2300 കോടി സർക്കാരിന് ലഭിച്ചതായും മോദി അവകാശപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here